Logo
Inner Banner

ഞങ്ങളെ കുറിച്ച്

ദക്ഷിണ ഭാരതത്തിലെ അതി ശ്രെഷ്ഠവും പുരാതനവുമായ ഏക വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രമാണ് കളരി ദേവർമഠം . പരമ്പരാഗതമായി കളരി സമ്പ്രദായത്തിലുള്ള ആചാരങ്ങൾ ഈ ക്ഷേത്രത്തിൽ ആചരിച്ചു പോരുന്നു എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത.

ജാതി മത ഭേദമന്യേ രക്ഷ തേടി അഭയം പ്രാപിച്ചു വരുന്ന ഭക്തർക്ക് അവരുടെ ദുഃഖ ദുരിതങ്ങൾ അകറ്റി സർവൈശ്വര്യ അഭിവൃദ്ധി പ്രദാനം ചെയ്യുന്നതിന് ഭഗവൻ ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി പൂർണ ചൈതന്യത്തോടു കൂടി ഈ കളരിയിൽ കുടികൊള്ളുന്നു.

വിഷ്ണുമായ സ്വാമിയോടൊപ്പം വലതു വശത്തു കരിങ്കുട്ടി സ്വാമിയും ഇടതുവശത്തു ഉമ്മാമ ചാത്തനും ഭക്തരുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വിഷ്ണുമായ ചാത്തൻ സ്വാമിയോടൊപ്പം പൂർണ ചൈതന്യത്തോടു കൂടി കുടികൊള്ളുന്നു.

കീഴ്ക്കാവിലെ കരിങ്കാളിമുത്തിയമ്മ ശത്രു ദോഷങ്ങളിൽ നിന്നും ബാധ ദുരിതങ്ങളിൽ നിന്നും ഈ കളരിയെയും ദേശത്തെയും ഇവിടെ അഭയം തേടി വരുന്ന ഭക്തരെയും പാലമരച്ചോട്ടിൽ ശാക്തേയ തമോഗുണ രൂപത്തിൽ ഇവിടെ സാന്നിധ്യമായി നിലകൊള്ളുന്നു.

കൂടാതെ വനദുർഗ, നാഗകന്യക, ബ്രഹ്മരക്ഷസ്സ്, പുളിയാമ്പുള്ളി നമ്പൂരിച്ചൻ, വീരഭദ്ര സ്വാമി എന്നീ ദേവതകളും ഇവിടെ ഉപപ്രതിഷ്ഠയാണ്.

കാരണവർമാർ

കാരണവർമാർ
കാരണവർമാർ
ശ്രീ ശക്തിധര സ്വാമികൾ

ശ്രീ ശക്തിധര സ്വാമികൾ

തലമുറകളാൽ ആരാധിച്ചു പോന്നിരുന്ന ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ ഉപാസന ഫലം കൊണ്ട് പൂർണ ചൈതന്യത്തിൽ എത്തിക്കുകയും പിന്നീട ക്ഷേത്രം നിർമ്മിച്ചു ഭഗവാനെ കുടിയിരുത്തുകയും അവിടെ അഭയം പ്രാപിക്കുന്ന ഭക്തരുടെ ദുഃഖ ദുരിദങ്ങൾ ജ്യോതിഷത്തിലൂടെയും മഷി നോട്ടത്തിലൂടെയും കണ്ടെത്തുകയും വിഷ്ണുമായ സന്നിധിയിൽ അതിനു തീർപ്പുകല്പിക്കുകയും ചെയ്തു പോന്നിരുന്നു.

1183 - ആം ആണ്ട് മീനമാസം 15 തിയതി ശ്രീ ശക്തിധര സ്വാമികൾ ഭഗവാന്റെ പാദം പുൽകി.

ശ്രീ വിഷ്ണു കൈലാസം

ശ്രീ വിഷ്ണു കൈലാസം

മഠാധിപതി

തന്റെ പിതാവായ ശക്തിധരൻ സ്വാമിയിൽ നിന്നുമാണ് ആദ്യമായി മന്ത്ര തന്ത്ര വിദ്യകൾ ശ്രീ വിഷ്ണു കൈലാസം സ്വായത്തമാക്കിയത്. ആദ്യ ഗുരുവും പിതാവു തന്നെ. വളരെ ചെറുപ്പത്തിൽ തന്നെ ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയോടുള്ള അടുപ്പവും പിതാവിനോടൊപ്പം വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ കർമ്മങ്ങളിൽ വളരെ താല്പര്യത്തോടു കൂടി ഏറ്റെടുക്കുകയും അത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടു അദ്ദേഹം തന്നെ തന്റെ മകന് ശ്രീ വിഷ്ണുമായ സ്വാമിയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നു കൊടുക്കുകയും പൂജ കർമ്മങ്ങളിൽ അഭ്യസിപ്പിക്കുകയും ചെയ്തു.

അന്നുമുതൽ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ സേവകനാവുകയും തലമുറകളായി കൈവന്ന അനുഗ്രഹം സ്വായത്തമാക്കുകയും ചെയ്തു.

പിന്നീട് തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം മഠാധിപതി സ്ഥാനം ഇട്ടുടുക്കുകയും പിതാവ് പറഞ്ഞു കൊടുത്ത ജ്യോതിഷ-മഷിനോട്ട വിദ്യകളിപ്പോടെയും ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ പൂർണ അനുഗ്രഹത്തോടും കൂടി അദ്ദേഹം പൂജാദികർമങ്ങളിലും ആചാരങ്ങളിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശ്രീ വിഷ്ണുമായ സ്വാമിയേ സേവിച്ചു പോരുന്നു.

അതോടൊപ്പം തന്നെ ദിനം പ്രതി സ്വാമി സന്നിധിയിൽ അഭയം പ്രാപിച്ചു വരുന്ന ഭക്ത ജനങ്ങളുടെ ദുഃഖ ദുരിതങ്ങൾക്ക് തീർപ്പു കൽപ്പിക്കുകയും ചെയ്യുന്നു.